കോഴിക്കോട്-കരിപ്പൂര്‍ വിമാനത്താവളത്തില്‍ യാത്രികനെ തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ചതായി പരാതി. സൗത്ത് കന്നട സ്വദേശി അബ്ദുള്‍ നാസര്ഷംഷാദിനെയാണ് സംഘം തട്ടിക്കൊണ്ടുപോയത്. സ്വര്‍ണക്കടത്തുകാരനെന്ന് സംശയിച്ചാണ് ഇയാളെ തട്ടിക്കൊണ്ടുപോയത്.
എന്നാല്‍ ആളുമാറിയത് തിരിച്ചറിഞ്ഞ സംഘം ഇദേഹത്തിന്റെ കൈയ്യില്‍ ഉണ്ടായിരുന്ന പണവും സ്വര്‍ണവും കവര്‍ന്നശേഷം വിട്ടയച്ചു.വിദേശത്ത് നിന്ന് മടങ്ങി വരികയായിരുന്നു അദേഹം. കാലിക്കറ്റ് യൂനിവേഴ്സിറ്റിക്ക് സമീപത്താണ് ഇറക്കിവിട്ടത്. കരിപ്പൂര്‍ പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്.ഇത് നാലാമത്തെ സംഭവമാണ് പോലിസില്‍ റിപ്പോര്‍ട്ട് ചെയ്തത്.