ബെയ്ജിങ്-ലോകത്ത് കൊറോണ വൈറസ് പടര്‍ന്നു പിടിക്കുമ്പോള്‍ കൂടുതല്‍ കണ്ടെത്തലുമായി ശാസ്ത്രജ്ഞര്‍. ഈനാംപേച്ചിയാണ് കൊറോണ വൈറസിന്റെ വ്യാപനത്തിന് കാരണമായതെന്ന നിഗമനത്തിലാണ് ചൈനീസ് ഗവേഷകര്‍. വവ്വാലില്‍ നിന്ന് മനുഷ്യരിലേക്ക് കൊറോണ വൈറസ് വ്യാപിച്ചത് ഈനാംപേച്ചി വഴിയാണെന്നാണ് ചൈനീസ് ശാത്രജ്ഞരുടെ വിലയിരുത്തല്‍. വംശനാശ ഭീഷണി നേരിടുന്ന സസ്തനികളിലെ ജനിതക ഘടന കൊറോണ വൈറസ് ബാധിച്ചവരിലേതിന് 99 ശതമാനവും സമാനമാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഈ നിഗമനം. വന്യമൃഗങ്ങളില്‍ നിന്നായി 1000 മെറ്റാജെനോം സാമ്പിളുകളാണ് പരിശോധനകള്‍ക്ക് വിധേയമാക്കിയത്. ഇതില്‍ നിന്നാണ് ഈനാംപേച്ചികളാണ് വൈറസ് വാഹകരെന്ന് കണ്ടെത്തിയിട്ടുള്ളത്. ദക്ഷിണ ചൈന കാര്‍ഷിക സര്‍വ്വകലാശാലലെ ഒരു സംഘം ശാസ്ത്രജ്ഞരാണ് ഗവേഷണത്തിന് പിന്നില്‍.