ന്യൂദല്‍ഹി- വനിതാ എസ്‌ഐയെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം പോലീസ് ഉദ്യോഗസ്ഥന്‍ ജീവനൊടുക്കി. പ്രീതി അഹ്‌ലാവത് എന്ന 26കാരിയാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. നോര്‍ത്ത് വെസ്റ്റ് ഡല്‍ഹിയിലെ രോഹിണി മെട്രോ സ്‌റ്റേഷന് സമീപം വെള്ളിയാഴ്ച രാത്രിയാണ് ഞെട്ടിയ്ക്കുന്ന സംഭവം ഉണ്ടായത്. വീട്ടിലേയ്ക്ക് പോകാന്‍ മെട്രോ സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ പ്രീതിയോടൊപ്പം പോലീസ് അക്കദമയില്‍ ഉണ്ടായിരുന്ന ദീപാന്‍ഷു റാത്തി എന്നയാള്‍ വെടിയുതിര്‍ക്കുകയായിരുന്നു. തലയ്ക്ക് വെടിയേറ്റ പ്രീതി തല്‍ക്ഷണം തന്നെ മരിച്ചു. കൃത്യത്തിന് ശേഷം സോനിപത്തിലെത്തിയ പ്രതി ആത്മഹത്യ ചെയ്തതായി പോലീസ് അറിയിച്ചു.
പത്പര്‍ഗഞ്ച് ഇന്‍ഡസ്ട്രിയല്‍ പോലീസ് സ്‌റ്റേഷനിലെ എസ്‌ഐയാണ് പ്രീതി. സോനിപത് സ്വാദേശിനിയായ ഇവര്‍ രോഹിണിയില്‍ വാടക വീട്ടിലായിരുന്നു താമസം. ദല്‍ഹി തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നഗരത്തില്‍ വലിയ സുരക്ഷ തന്നെ ഒരുക്കിയിരുന്നു. ഇതിനിടയിലാണ് കൊലപാതകം.