ന്യൂദല്‍ഹി- നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടി നേരിടുമെന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളെത്തുടര്‍ന്ന് ബി.ജെ.പിയുടെ ദല്‍ഹി എം.പിമാരുടെ യോഗം വിളിച്ച് അമിത് ഷാ. പാര്‍ട്ടി അധ്യക്ഷന്‍ ജെ.പി നദ്ദയു സംസ്ഥാന ബി.ജെ.പിയിലെ പ്രമുഖരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
എഎപിക്ക് 50 നും 60 നുമിടയില്‍ സീറ്റ് ലഭിക്കുമെന്നാണ് എക്‌സിറ്റ് പോളുകളുടെ പ്രവചനം. ഇത് ബി.ജെ.പിയെ ഞെട്ടിച്ചിട്ടുണ്ട്.
വന്‍തോതിലുള്ള പ്രചാരണമാണ് ബി.ജെ.പി ദല്‍ഹിയില്‍ അഴിച്ചുവിട്ടത്. 240 എംപിമാരും 70 കേന്ദ്രമന്ത്രിമാരും ദല്‍ഹിയില്‍ വോട്ട് തേടിയിറങ്ങിയിരുന്നു. മുഖ്യമന്ത്രിമാര്‍ വരെയെത്തി. യോഗി ആദിത്യനാഥിനെക്കൊണ്ടുവന്ന് കുളം കലക്കി. എന്നിട്ടും പച്ചപിടിക്കില്ലെന്ന് റിപ്പോര്‍ട്ടാണ് ബി.ജെ.പിയെ അസ്വസ്ഥമാക്കുന്നത്.