ന്യൂദല്‍ഹി-ദല്‍ഹിയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നിതിനിടയില്‍ പോളിങ് ബൂത്തില്‍ വച്ച് ആം ആദ്മി പ്രവര്‍ത്തകനെ അടിച്ച് ചാന്ദ്‌നീ ചൗക്കിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും മുന്‍ ആം ആദ്മി എംഎല്‍എയുമായ അല്‍ക്കാ ലാംപ. ടാഗോര്‍ ഗാര്‍ഡന്‍ എക്സ്റ്റന്‍ഷനിലെ 161ാം നമ്പര്‍ ബൂത്തിലാണ് സംഭവം. ഉടന്‍ തന്നെ വോട്ടെടുപ്പിന്റെ സുരക്ഷാ ചുമതലയുണ്ടായിരുന്ന പൊലീസുകാര്‍ ഓടിയെത്തുകയും അടിയേറ്റ ആളെ സ്ഥലത്തു നിന്നും മാറ്റുകയും ചെയ്തു.
മകനെ കുറിച്ചുള്ള സംസാരത്തില്‍ പ്രകോപിതയായാണ് അല്‍ക്ക ഇയാളെ തല്ലിയതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. എഎപി പ്രവര്‍ത്തകനെതിരെ പൊലീസിനോട് പരാതിപ്പെടുകയും ചെയ്ത ശേഷമാണ് അല്‍ക്ക മടങ്ങിയത്.
ചാന്ദ്‌നീ ചൗക്കിലെ എംഎല്‍എ ആയിരുന്ന അല്‍ക്ക, അരവിന്ദ് കെജ്രിവാളുമായുണ്ടായ അഭിപ്രായ ഭിന്നതയെ തുടര്‍ന്നാണ് പാര്‍ട്ടി വിട്ട് കോണ്‍ഗ്രസിലേക്ക് പോയത്. ഇത്തവണ ചാന്ദ്‌നി ചൗക്കില്‍ അല്‍ക്കയുടെ എതിരാളി എഎപിയുടെ പ്രഹ്ലാദ് സിങ് സാഹ്നിയാണ്. ടാഗോര്‍ ഗാര്‍ഡന്‍ എക്സ്റ്റന്‍ഷനിലെ 161ാം നമ്പര്‍ ബൂത്തിലാണ് അല്‍ക്ക വോട്ട് ചെയ്തത്.