ദുബായ്- ഫിലിപ്പിനോ വീട്ടുവേലക്കാരി ദുബായില്‍ കൊറോണ ബാധിച്ച് മരിച്ചെന്ന് തെറ്റായി പ്രസ്താവനയിറക്കിയ ഫിലിപ്പൈന്‍സ് തൊഴില്‍ മന്ത്രി ദുബായ് അധികൃതരോട് മാപ്പു പറഞ്ഞു. തൊഴില്‍ മന്ത്രിയായ സില്‍വെസ്റ്റെ ബെല്ലോ ആണ് ഈ മാസം രണ്ടിന് ഇങ്ങനെ പ്രസ്താവനയിറക്കിയത്. 58 കാരിയായ സ്ത്രീ മരിച്ചെന്നായിരുന്നു പ്രസ്താവന. എന്നാല്‍ വാര്‍ത്ത യു.എ.ഇ നിഷേധിച്ചിരുന്നു.
യു.എ.ഇയില്‍ കൊറോണ ബാധിച്ച് ഇതുവരെ ആരും മരിച്ചിട്ടില്ല. ഏഴു പേര്‍ക്ക് രോഗബാധ കണ്ടെത്തിയിട്ടുണ്ട്. ചൈനക്കാരനും ഫിലിപ്പിനോക്കുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇരുവരും ചികിത്സയിലും നിരീക്ഷണത്തിലുമാണ്.
സ്വദേശികളുടെയും വിദേശികളുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിന് ബന്ധപ്പെട്ട മുഴുവന്‍ വകുപ്പുകളുമായും ഏകോപനം നടത്തി എല്ലാവിധ മുന്‍കരുതല്‍ നടപടികളും സ്വീകരിക്കുന്നുണ്ടെന്ന് യു.എ.ഇ ആരോഗ്യ മന്ത്രാലയം പറഞ്ഞു. അവധിക്കാലം ചെലവഴിക്കുന്നതിന് ചൈനയിലെ വുഹാനില്‍നിന്ന് എത്തിയ നാലംഗ കുടുംബത്തിന് കഴിഞ്ഞ മാസം ദുബായില്‍ കൊറോണ ബാധ സ്ഥിരീകരിച്ചിരുന്നു. വുഹാനില്‍നിന്ന് എത്തിയ മറ്റൊരാള്‍ക്കും പിന്നീട് രോഗബാധ സ്ഥിരീകരിച്ചു.