ന്യൂദൽഹി- ദൽഹിയിൽ ഇക്കുറി ബി.ജെ.പി അധികാരത്തിൽ വരുമെന്നും രാവിലെ തന്റെ ആറാമിന്ദ്രിയം അങ്ങിനെ പറഞ്ഞുവെന്നും ദൽഹി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ മനോജ് തിവാരി. ബി.ജെ.പി അനുകൂല തരംഗമുണ്ടാകുന്നതിന്റെ സൂചനകൾ തനിക്ക് അനുഭവിക്കാനാകുന്നുണ്ടെന്നും തിവാരി വ്യക്തമാക്കി. ആറാം ഇന്ദ്രിയത്തിൽ വിശ്വസിക്കുന്നവർക്ക താൻ പറയുന്നത് മനസിലാകും. അൻപതിലേറെ സീറ്റുകൾ നേടി ബി.ജെ.പി അധികാരത്തിൽ വരുമെന്നും മനോജ് തിവാരി പറയുന്നു. ഏറ്റവും മികച്ച മുഖ്യമന്ത്രിയെ ബി.ജെ.പി ദൽഹിക്ക് നൽകുമെന്നും മനോജ് തിവാരി പറയുന്നു.