ദല്‍ഹി- പൗരത്വപ്രതിഷേധക്കാര്‍ക്ക് നേരെ വീണ്ടും വെടിവെപ്പ്. ദല്‍ഹി ജാഫ്രാബാദിലാണ് സംഭവം. ബൈക്കിലെത്തിയ സംഘമാണ് വെടിയുതിര്‍ത്തത്. നാലുറൗണ്ട് വെടിവെച്ചുവെന്നാണ് സാക്ഷികള്‍ അറിയിച്ചത്. വെടിവെപ്പില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്നും വ്യക്തിപരമായ വൈരാഗ്യമായിരിക്കാം വെടിവെപ്പിന് കാരണമെന്ന് പോലിസ് അറിയിച്ചു.
അതേസമയം പൗരത്വഭേദഗതി പ്രതിഷേധക്കാര്‍ക്ക് നേരെയാണ് ആക്രമണമെന്ന് ആളുകള്‍ ആരോപിച്ചു. പ്രതികളെ ഉടന്‍ പിടികൂടണമെന്നും ഷഹീന്‍ബാഗിലേതിന് സമാനമായ സംഭവമാണിതെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. അതേസമയം സംഭവത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.