ദല്‍ഹി-ദല്‍ഹി തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ കെജിരിവാളിനെ പുകഴ്ത്തിയും ബിജെപിയെ രൂക്ഷമായി വിമര്‍ശിച്ചും ശിവസേന. വറ്റിവരണ്ട തടാകത്തില്‍ താമര വിരിയില്ല. കേന്ദ്രസര്‍ക്കാര്‍ ഉണ്ടാക്കിയ എല്ലാ തടസങ്ങളെയും അതിജീവിച്ച് പരിമിതമായ അധികാരം ഉപയോഗിച്ച് സംസ്ഥാനത്ത് ആംആദ്മി മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചുവെന്ന് ശിവസേനയുടെ മുഖപത്രമായ സാമ്‌ന പറയുന്നു.
ദല്‍ഹി തെരഞ്ഞെടുപ്പില്‍ ഒന്നും ചെയ്യാന്‍ സാധിക്കാതെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്രആഭ്യന്തരമന്ത്രി അമിത്ഷായും മടങ്ങുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷവും മുഖ്യമന്ത്രി അരവിന്ദ് കെജിരിവാള്‍ മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവെച്ചത്. സ്വന്തം ജനങ്ങളോടുള്ള വാഗ്ദാനങ്ങള്‍ നടപ്പിലാക്കിയതിന് അരവിന്ദ് കെജിരിവാളിനെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത്ഷായും പ്രശംസിക്കണമെന്നും ശിവസേനയുടെ മുഖപത്രമായ സാമ്‌ന പറയുന്നു.
മഹാരാഷ്ട്രയെയും ജാര്‍ഖണ്ഡിനെയും നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് നരേന്ദ്ര മോദിയും അമിത് ഷായും ദല്‍ഹിയില്‍ തങ്ങളുടെ എല്ലാ ശ്രമങ്ങളും നടത്തി. ദല്‍ഹി ജയിക്കണമെന്ന ആഗ്രഹം ഒരു തെറ്റൊന്നുമല്ല, എന്നാല്‍ 200 എംപിമാരും ബിജെപി മുഖ്യമന്ത്രികളും മുഴുവന്‍ മോദി മന്ത്രിസഭയും ഉണ്ടായിരുന്നു.എന്നാല്‍ ഇവരെയെല്ലാം മറികടക്കാന്‍ കെജിരിവാളിന് സാധിച്ചുവെന്ന് സാമ്‌ന പറയുന്നു.