ലഖ്‌നൗ- കഴുത്തില്‍ കെട്ടിയ ചരട് മുറുകി കുഞ്ഞ് മരിച്ചു. യുപിയിലെ ഷാമലിയിലാണ് സംഭവം. ഒരു വയസുള്ള കുട്ടിയ്ക്കാണ് ദാരുണാന്ത്യം. ബേബി കാരിയറില്‍ ഇരുന്ന് ഉറങ്ങുകയായിരുന്ന കുട്ടി താഴെ വീണപ്പോള്‍ കഴുത്തില്‍ കെട്ടിയിരുന്ന ചരട് ബേബി കാരിയറില്‍ കുടുങ്ങുകയായിരുന്നു.
കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.കണ്ണുതട്ടാതിരിക്കാനാണ് കുട്ടിയുടെ കഴുത്തില്‍ കറുത്ത ചരട് കെട്ടിയതെന്ന് മാതാപിതാക്കള്‍ അറിയിച്ചു. മാതാപിതാക്കളുടെ അന്ധവിശ്വാസമാണ് കുഞ്ഞിന്റെ ജീവനെടുത്തത്. .