ന്യൂദല്‍ഹി-കോണ്‍ഗ്രസ് നേതാവും ചാലക്കുടി എംപിയുമായ ബെന്നി ബെഹ്നാന് നന്ദി പറഞ്ഞ് നടി സ്വര ഭാസ്‌കര്‍. രാജ്യത്ത് തന്നെ ഏറെ വിവാദമായിരിക്കുന്ന ലൗ ജിഹാദ് വിഷയം ബെന്നി ബെഹ്‌നാന്‍ പാര്‍ലമെന്റില്‍ ഉന്നയിച്ചതിന് പിന്നാലെയാണ് നടി നന്ദി പറഞ്ഞ് എത്തിയത്. തിരഞ്ഞെടുപ്പ് സമയത്ത് കേന്ദ്രത്തെ കൊണ്ട് പറയിച്ച ശ്രമത്തിന് നന്ദിയെന്നും അവര്‍ ട്വീറ്റില്‍ പറയുന്നു. ബെന്നി ബെഹ്‌നാന്റെ ചോദ്യത്തിന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി, ലൗ ജിഹാദ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല എന്നാണ് മറുപടി നല്‍കിയത്.