മുംബൈ- റെയില്‍വേ സ്‌റ്റേഷനില്‍ യുവതികളെ കടന്നുപിടിച്ച് ചുംബിച്ച് ഒടി രക്ഷപ്പെട്ട യുവാവിനെ അറസ്റ്റ് ചെയ്തു. റെയില്‍വേ സ്‌റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്.
മുംബൈയിലെ മാട്ടൂംഗ റെയില്‍വേ സ്‌റ്റേഷനിലെ മേല്‍പ്പാലത്തില്‍ വെച്ചാണ് ഇയാള്‍ സ്ത്രീകള്‍ക്ക് നേരെ അതിക്രമം നടത്തിയത്. ജനുവരി 25ന് നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. റെയില്‍വേ മേല്‍പ്പാലത്തിലൂടെ നടന്നുപോയ യുവതിയെ ഇയാള്‍ അപ്രതീക്ഷിതമായി ചാടിവീണ് കടന്നുപിടിക്കുകയും ചുംബിച്ച ശേഷം ഓടിരക്ഷപ്പെടുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. എന്നാല്‍ ആരും പരാതി നല്‍കാത്തതിനാല്‍ സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടില്ല. ഇയാള്‍ക്കെതിരെ മോഷണക്കേസും നിലവിലുള്ളതായി പൊലീസ് പറഞ്ഞു. മോഷണക്കേസില്‍ ജാമ്യം ലഭിച്ച ശേഷം പുറത്തിറങ്ങിയപ്പോഴാണ് ഇയാള്‍ സ്ത്രീകളെ അതിക്രമിച്ചതിന് വീണ്ടും പിടിയിലായത്.