ഭോപാല്‍-ഭഗത് സിങിനെ തൂക്കിലേറ്റിയത് അനുകരിക്കാന്‍ ശ്രമിച്ച 12കാരന്‍ കയര്‍ കഴുത്തില്‍ കുരുങ്ങി മരിച്ചു. സ്വാതന്ത്ര്യ സമര സേനാനിയും ധീര വിപ്ലവകാരിയുമായിരുന്ന ഭഗത് സിങിനെ തൂക്കിലേറ്റിയതാണ് കുട്ടി അനുകരിക്കാന്‍ ശ്രമിച്ചത്. ശ്രേയാംശ് എന്ന കുട്ടിയാണ് സംഭവത്തില്‍ മരിച്ചത്. അഫ്‌സല്‍പൂര്‍ സ്‌റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഭഗത് സിങിന്റെ ജീവിതത്തെ ആസ്പദമാക്കി സ്‌കൂളില്‍ നടത്തിയ നാടകത്തിന്റെ വീഡിയോ ഫോണില്‍ കാണുകയായിരുന്നു ശ്രേയാംശ്. അതിനിടയിലാണ് കുട്ടി ഭഗത് സിങിനെ തൂക്കിലേറ്റുന്നത് അനുകരിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ കുട്ടിയുടെ കഴുത്തില്‍ കയര്‍ കുരുങ്ങി മരിക്കുകയായിരുന്നെന്നാണ് മന്ദസര്‍ എസ്പി പറഞ്ഞത്. ശ്വാസംമുട്ടിയാണ് കുട്ടി മരിച്ചതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായത്.