ചെന്നൈ- തമിഴ് സൂപ്പർ താരം വിജയിനെ ആദായനികുതി വകുപ്പ് ചോദ്യം ചെയ്യുന്നത് തുടരുന്നു. വിജയിന്റെ പുതിയ സിനിമയായ ബിഗിന് പണം പലിശയ്ക്ക് നൽകിയ അൻപു ചെഴിയാന്റെ ഓഫീസിൽ നിന്ന് 65 കോടി രൂപ പിടിച്ചെടുത്തു. നെയ്‌വേലി കടലൂരിലെ സിനിമാ സെറ്റിൽ വെച്ചാണ് വിജയിയെ ബുധനാഴ്ച ആദായനികുതി വകുപ്പ് ഷൂട്ടിംഗിനിടെ കസ്റ്റഡിയിലെടുത്തത്. ഇദ്ദേഹത്തെ 22 മണിക്കൂർ തുടർച്ചയായി ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. ചെന്നൈയിലിലെ പാനൂരിലെ വസതിയിലും ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു.
ബിഗിൽ സിനിമയുടെ ആദായ നികുതി റിട്ടേണുകൾ സംബന്ധിച്ചാണ് തെളിവെടുപ്പ് നടത്തുന്നത്. ബിഗിൽ സിനിമയുടെ നിർമ്മാതാക്കളായ എ.ജി.എസ് ഗ്രൂപ്പിന്റെ ഓഫീസുകളിൽ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു.