ന്യൂദൽഹി- ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റി ക്യാംപസിൽ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ എ.ബി.വി.പി മുൻ നേതാവ് അറസ്റ്റിൽ. രാഘവേന്ദ്ര മിശ്ര എന്ന മുൻ നേതാവാണ് അറസ്റ്റിലായത്. രണ്ടാം യോഗി ആദിത്യനാഥ് എന്നാണ് ഇയാൾ സ്വയം വിശേഷിപ്പിച്ചിരുന്നത്. യോഗിയുടെ വസ്ത്രധാരണ രീതിയാണ് ഇയാൾ പിന്തുടർന്നിരുന്നതും. നേരത്തെ നിരവധി പെൺകുട്ടികൾ ഇയാൾക്കെതിരെ പരാതി നൽകിയിരുന്നെങ്കിലും നടപടി സ്വീകരിച്ചിരുന്നില്ല.