ന്യൂദൽഹി- വിഭജന കാലത്ത് ഇന്ത്യയിൽ തുടരുക വഴി മുസ്ലിംകൾ രാജ്യത്തിന് ഉപകാരമല്ല ചെയ്തതെന്നും വിഭജനത്തിന് ശേഷം ഇന്ത്യയിൽ തുടർന്നിട്ടും മുസ്ലിംകൾ രാജ്യത്തിന് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. പാകിസ്ഥാന്റെ രൂപീകരണത്തിന് കാരണമായ വിഭജനത്തെ എതിർക്കുകയായിരുന്നു മുസ്ലിംകൾ ചെയ്യേണ്ടിയിരുന്നതെന്നും ബി.ബി.സി ഹിന്ദിക്ക് അനുവദിച്ച അഭിമുഖത്തിൽ യോഗി ആദിത്യനാഥ് പറഞ്ഞു. പൗരത്വഭേദഗതി നിയമം വരുന്നതിനും അതിന് മുമ്പും രാജ്യത്ത് വൻതോതിൽ വർഗീയ പരാമർശം തുടരുകയാണ് യോഗി ആദിത്യനാഥ് ചെയ്യുന്നത്.