ന്യൂദല്‍ഹി- പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഷഹീന്‍ബാഗ് പ്രതിഷേധത്തില്‍ പങ്കെടുക്കുന്ന സ്ത്രീ സ്വന്തം കുഞ്ഞ് മരിച്ചതിനെ തുടര്‍ന്ന് ശഹീദായി (രക്തസാക്ഷി) എന്നുവിശേഷിപ്പിച്ചതിനെ ചോദ്യം ചെയ്ത് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്.
കുഞ്ഞ് മരിച്ചത് ശഹീദാണെന്നു പറയുമ്പോള്‍ ഇതു തന്നെയല്ലേ ചാവേര്‍ബോംബെന്ന് മന്ത്രി ചോദിച്ചു. ഭാരതത്തെ രക്ഷിക്കണമെങ്കില്‍ ചാവേര്‍ ബോംബില്‍നിന്നും രണ്ടാം ഖിലാഫത്ത് സമരത്തില്‍നിന്നും രക്ഷിക്കണമെന്ന് ഷഹീന്‍ബാഗ് സമരത്തെ സൂചിപ്പിച്ച് അദ്ദേഹം പറഞ്ഞു.
50 ദിവസത്തിലേറെയായി തുടരുന്ന ഷഹീന്‍ബാഗ് സമരത്തില്‍ പങ്കെടുക്കുന്ന 24 കാരി നസിയയുടെ നാല് മാസം പ്രായമായ കുഞ്ഞാണ് കഴിഞ്ഞ ദിവസം മരിച്ചത്. കടുത്ത തണുപ്പിനെ അവഗണിച്ചാണ് സ്ത്രീകള്‍ ഇവിടെ സമരവേദി സജീവമാക്കുന്നത്.