ന്യൂദല്‍ഹി- ദേശഭക്തരായ ഇന്ത്യക്കാര്‍ ഉണര്‍ന്നില്ലെങ്കില്‍ മുഗള്‍ ഭരണം തിരിച്ചുവരുമെന്നാണ് ദല്‍ഹിയിലെ ഷഹീന്‍ബാഗ് സമരം വ്യക്തമാക്കുന്നതെന്ന് ബി.ജെ.പി എം.പി തേജസ്വി സൂര്യ.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം തുടരുന്ന ഷഹീന്‍ബാഗിനെ വിമര്‍ശിച്ചുകൊണ്ട് ലോക്‌സഭയിലാണ് എം.പി ഇക്കാര്യം പറഞ്ഞത്.
ഈ രാജ്യത്തെ ഭൂരിപക്ഷം ജാഗ്രത പുലര്‍ത്തുന്നില്ലെങ്കില്‍ മുഗള്‍ രാജ് തിരിച്ചുവരുമെന്ന കാര്യമാണ് ഷഹീന്‍ ബാഗ് ഓര്‍മിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.