ചെന്നൈ- തൂത്തുക്കുടിയില്‍ പോലിസ് വെടിവെപ്പില്‍ പതിമൂന്ന് ആളുകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ തമിഴ് സൂപ്പര്‍ താരം രജനീകാന്തിന് സമന്‍സ്. കേസ് അന്വേഷിക്കുന്ന മുന്‍ മദ്രാസ് ഹൈക്കോടതി ജഡ്ജി അരുണ ജഗദേശന്‍ ആണ് താരത്തിന് സമന്‍സ് അയച്ചിരിക്കുന്നത്. ഫെബ്രുവരി 25ന് കമ്മീഷന് മുമ്പില്‍ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
തൂത്തുകുടിയിലെ സ്റ്റെര്‍ലൈറ്റ് കമ്പനിയുടെ ചെമ്പ് സംസ്‌കരണ ഫാക്ടറി മലിനീകരണം സൃഷ്ടിക്കുന്നതിനെതിരെ നടന്ന സമരത്തില്‍ വെടിവെപ്പ് ഉണ്ടായിരുന്നു. സമരത്തില്‍ നുഴഞ്ഞുകയറിയ സാമൂഹ്യവിരുദ്ധരാണ് വെടിവെപ്പിനിടയാക്കിയതെന്ന് താരം പരാമര്‍ശിച്ചിരുന്നു. ഈ പ്രസ്താവനയെ തുടര്‍ന്നാണ് രജനീകാന്തിന് സമന്‍സ് ലഭിച്ചത്. തന്റെ പ്രസ്താവന പിന്‍വലിക്കില്ലെന്നും താരം പറഞ്ഞിരുന്നു.