Sorry, you need to enable JavaScript to visit this website.

ബധിരയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചു;  പ്രതികള്‍ക്ക് മരണം വരെ തടവ് ശിക്ഷ

ചെന്നൈ- ബധിരയായ ഏഴാം ക്ലാസുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസില്‍ അഞ്ചുപ്രതികളെ മരണം വരെ ജയിലിലടക്കാന്‍ വിചാരണകോടതിയുടെ ഉത്തരവ്. മാത്രമല്ല മറ്റ് ഒമ്പതു പ്രതികള്‍ക്കു അഞ്ചുവര്‍ഷം കഠിന തടവും വിധിച്ചു.
ചെന്നൈയിലെ ഫഌറ്റ് സമുച്ചയത്തിലെ ജീവനക്കാരാണിവര്‍. ചെന്നൈ അയനാവരത്ത് മാതാപിതാക്കള്‍ക്കൊപ്പം ഫ്‌ലാറ്റില്‍ കഴിയുന്ന പെണ്‍കൂട്ടി ക്രൂരതയ്ക്കിരയായ വിവരം 2018 ജൂലൈ 17നാണ് പുറം ലോകം അറിഞ്ഞത്. മാതാപിതാക്കള്‍ ജോലിക്കുപോകുന്ന സമയത്ത് താമസക്കാരില്ലാത്ത ഫഌറ്റുകളിലേക്കു കൊണ്ടുപോയായിരുന്നു പീഡനം. തോട്ടക്കാരനും പ്ലംബറും സുരക്ഷ ജീവനക്കാരും തൂപ്പുജോലിക്കാരനും ഉള്‍പ്പെടെ 17 പേരായിരുന്നു പ്രതികള്‍ ഇതില്‍ രവികുമാര്‍ ,സുരേഷ് അഭിഷേക്,പളനി എന്നിവര്‍ക്കാണ് മരണം വരെ കഠിന തടവ് വിധിച്ചത്. ഒരിക്കലും പരോള്‍ അനുവദിക്കരുതെന്നും ചെന്നൈ പോക്‌സോ കോടതിയുടെ വിധിയിലുണ്ട്. മറ്റു ഒമ്പതു പ്രതികളെ അഞ്ചുവര്‍ഷം കഠിന തടവിനു വിധിച്ചു. ഏഴു മാസത്തിലേറെ നീണ്ട പീഡനം പെണ്‍കുട്ടി മൂത്ത സഹോദരിയോടു തുറന്നുപറഞ്ഞതോടെയാണ് പുറം ലോകം അറിയുന്നത്.

Latest News