ലക്‌നൗ- ഉത്തര്‍ പ്രദേശിലെ ഗൊരഖ്പൂരില്‍ ബാബ രാഘവ് ദാസ് (ബി. ആര്‍.ഡി) മെഡിക്കല്‍ കോളജില്‍ മതിയായ ഓക്‌സിജന്‍ ലഭിക്കാതെ കുഞ്ഞുങ്ങള്‍ കൂട്ടത്തോടെ മരിച്ചപ്പോല്‍ രക്ഷകനായെത്തിയ ഡോക്ടര്‍ കഫീല്‍ അഹമ്മദിനെ ആശുപത്രിയില്‍ നിന്നു നീക്കിയിരിക്കുകയാണ് സര്‍ക്കാര്‍. സ്വന്തം പണമെടുത്ത് ഓടിനടന്ന് ലഭ്യമായിടത്തു നിന്നെല്ലാം ഓക്‌സിജന്‍ സിലിണ്ടറുകളെത്തിച്ച് നിരവധി കുഞ്ഞുങ്ങളെ രക്ഷിച്ച ഡോ കഫീലിനെതിരെ ഉന്നയിച്ചിരിക്കുന്ന ആരോപണം സംഭവം നടന്ന ആശുപത്രിയിലെ ഓക്‌സിജന്‍ സിലിണ്ടറുകള്‍ മോഷ്ടിച്ചുവെന്നാണ്. ദുരന്തത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാതെ സര്‍ക്കാര്‍ ഡോക്ടര്‍മാരെ ബലിയാടാക്കുന്നതിനെതിരെ കുടത്ത പ്രതിഷേധവും ഉയര്‍ന്നു കഴിഞ്ഞു.
എന്നാല്‍ ഡോ. കഫീലിനെതിരായ ആരോപണങ്ങളെ പൊളിച്ചടുക്കി പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ അജിത് സാഹി രംഗത്തെത്തി. ദുരന്തമുണ്ടായ ബി. ആര്‍.ഡി ആശുപത്രിയിലെ ഓക്‌സിജന്‍ ക്ഷാമം പുതിയ വാര്‍ത്തയല്ല. ഈ വിഷയം തന്റെ റിപ്പോര്‍ട്ടുകളിലൂടെ 70-ലേറെ കുട്ടികള്‍ മരിക്കുന്നതിന് ആഴ്ചകള്‍ക്കു മുമ്പു തന്നെ പ്രാദേശിക മാധ്യമപ്രവര്‍ത്തകനായ മനോജ് സിങ് മുന്നറിയിപ്പു നല്‍കിക്കൊണ്ടിരുന്നതാണ്. ഡോ. കഫീല്‍ ഓക്‌സിജന്‍ സിലിണ്ടര്‍ മോഷ്ടിച്ചുവെന്ന ബിജെപി-സംഘപരിവാര്‍ പ്രചാരണത്തിന്റെ ഞെട്ടിക്കുന്ന സത്യാവസ്ഥയും അദ്ദേഹം തന്നോട് വെളിപ്പെടുത്തിയതായി അജിത് സാഹി പറയുന്നു.
ഡോ. കഫീൽഖാനെ സസ്‌പെന്റ് ചെയ്ത നടപടിക്കെതിരെ എയിംസ്; കഫീലിനെ ബലിയാടാക്കിയെന്ന് വിമർശനം
ബി.ആര്‍.ഡി ആശുപത്രിയിലെ ജപ്പാന്‍ജ്വരം ബാധിച്ച കുട്ടികള്‍ക്കുള്ള വാര്‍ഡില്‍ ചെറിയ ഓക്‌സിജന്‍ സിലിണ്ടറുകള്‍ ഉപയോഗിക്കുന്നത് 2014-ല്‍ തന്നെ അവസാനിപ്പിച്ചതാണ്. വാര്‍ഡിലെ ഓരോ ബെഡിലേക്കും പ്രത്യേക പൈപ്പ് ലൈന്‍ സ്ഥാപിച്ചാണ് ഓക്‌സിജന്‍ വിതരണം നടത്തിവന്നിരുന്നത്. ഇതിനുപയോഗിച്ചിരുന്ന സിലിണ്ടറുകള്‍ വളരെ വലുതാണ്. ചുരുങ്ങിയത് നാലു പേരെങ്കിലും പിടിച്ചാലെ ഇതു പൊക്കിയെടുക്കാന്‍ പോലും കഴിയൂ. ആരോപിക്കപ്പെടുന്ന പോലെ ഇത് രഹസ്യമായി കടത്തി കൊണ്ടുപോകുക എളുപ്പല്ല. മാത്രവുമല്ല, ആശുപത്രിയിലെത്തിക്കുന്ന സിലിണ്ടറുകളുടേയും പുറത്തേക്കു കൊണ്ടു പോകുന്ന സിലിണ്ടറുകളുടേയും കൃത്യമായ എണ്ണം ആശുപത്രി അധകൃതര്‍ സൂക്ഷിക്കുന്ന രേഖകളില്‍ കൃത്യമായി രേഖപ്പെടുത്തിവയ്ക്കുന്നുണ്ട്.
വസ്തുത ഇതായിരിക്കെ, ആരോപിക്കപ്പെടുന്ന പോലെ ഒരു റാക്കറ്റിന്റെ സഹയാത്തോടെ സ്ഥിരമായി ഈ സിലിണ്ടറുകള്‍ സ്റ്റോറില്‍ നിന്നുമെടുത്ത് ഗേറ്റിലെ സെക്യൂരിറ്റിയേയും മറികടന്ന് ആരുടേയും ശ്രദ്ധയില്‍പ്പെടാതെ കടത്തി കൊണ്ടുപോകുക എന്നത് ഡോ. കഫീലിനെ സംബന്ധിച്ചിടത്തോളം അസാധ്യമായ ഒന്നാണ്. ആശുപത്രിയിലെ താല്‍ക്കാലിക നിയമനമായതിനാല്‍ തന്നെ ഡോ കഫീലിന് സ്വകാര്യ പ്രാക്ടീസിനു വിലക്കുകളുമില്ല. ആശുപത്രിയിലെ ഓക്‌സിജന്‍ വിതരണ വകുപ്പുമായും കഫീലിന് ഒരു ബന്ധവുമില്ല. മതിയായ ഓകിസിജന്‍ ലഭ്യമല്ലെന്ന് ബന്ധപ്പെട്ട വകുപ്പ് അറിയിക്കുമ്പോള്‍ മാത്രമാണ് സംഭവം ഡോ. കഫീല്‍ അറിയുന്നതെന്നും അജിത് സാഹി പറയുന്നു.
ദുരന്തത്തെ തുടര്‍ന്ന് യുപി ഭരിക്കുന്ന ബിജെപി സര്‍ക്കാരിനു കേന്ദ്ര സര്‍ക്കാരിന്റെ മൗനത്തേയും വിമര്‍ശിച്ച് റിപ്പോര്‍ട്ടുകള്‍ വരുന്നതിനിടെയാണ് കുഞ്ഞുങ്ങളുടെ ജീവന്‍ രക്ഷിച്ച ഹീറോയായി മാധ്യമങ്ങല്‍ ഡോ കഫീലിനെ പരിചയപ്പെടുത്തിയത്. സ്വന്തം പണമെടുത്ത തൊട്ടടുത്ത സ്വാകര്യ ആശുപത്രികളില്‍ നിന്നും ഓക്‌സിജന്‍ വിതരണ കേന്ദ്രങ്ങളില്‍ നിന്നും അടിയന്തിരമായ ഓക്‌സിജന്‍ സിലിണ്ടറുകളെത്തിയ്യ നിരവധി കുഞ്ഞുങ്ങളെ രക്ഷിച്ചതാണ് ദുരന്തം നടന്ന വാര്‍ഡിന്റെ മേധാവി കൂടിയായിരുന്ന ഡോ കഫീലിനെ ഹിറോയാക്കിയത്.
തൊട്ടു പിറകെ ഏവരേയും ഞെട്ടിച്ചു കൊണ്ടാണ് കഫീലിനെ നീക്കം ചെയ്തതായുള്ള വാര്‍ത്ത വന്നത്. ബിജെപിയും-സംഘ്പരിവാറും ചേര്‍ന്ന് ഡോ. കഫീലിനെതിരെ പച്ചക്കള്ളമാണ് പ്രചരിപ്പിക്കുന്നതെന്ന വിമര്‍ശനവും വിവിധ കോണുകളില്‍ നിന്നുയര്‍ന്നു. ഓക്‌സിജന്‍ വിതരണത്തില്‍ വീഴ്ച വരുത്തിയ സര്‍ക്കാര്‍ ഇതുവരെ തെറ്റു സമ്മതിച്ചിട്ടില്ല. മാത്രവുമല്ല, പോര്‍ച്ചുഗലിലെ കാട്ടു തീയിലും, തുര്‍ക്കി, റഷ്യ തുടങ്ങി വിദേശ രാജ്യങ്ങളിലെ ചെറിയ അപകടങ്ങളില്‍ പോലും ഖേദം പ്രകടിപ്പിക്കുകയും ട്വീറ്റ് ചെയ്യുകയും ചെയ്യുന്ന പ്രധാമന്ത്രി നരേന്ദ്ര മോഡി ഇതുവരെ സ്വന്തം പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനത്തെ ഭീകര ദുരന്തത്തെ കുറിച്ച് പ്രതികരിക്കാത്തതും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരിക്കുന്നു.