ന്യൂദല്‍ഹി- പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം തുടരുന്ന ദല്‍ഹിയിലെ ഷഹീന്‍ബാഗ് സമരവേദിക്കു സമീപം ആകാശത്തേക്ക് വെടിയുതിര്‍ത്തത് ആംആദ്മി പാര്‍ട്ടി പ്രവര്‍ത്തകനെന്ന് ദല്‍ഹി പോലീസ്. കഴിഞ്ഞ ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം. കപില്‍ ഗുജ്ജാര്‍ എന്നയാളെ അപ്പോള്‍ തന്നെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
2019 ജനുവരി-ഫെബ്രുവരി മാസങ്ങളില്‍ താനും അച്ഛനും ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നുവെന്ന് കപില്‍ സമ്മതിച്ചതായി ദല്‍ഹി െ്രെകം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറയന്നു. എന്നാല്‍, ആം ആദ്മി പാര്‍ട്ടി ഇക്കാര്യം നിഷേധിച്ചു. ഇയാളുമായി ഒരു ബന്ധവുമില്ലെന്ന് പാര്‍ട്ടി നേതാക്കള്‍ പറഞ്ഞു.
ജയ് ശ്രീ റാം എന്നു വിളിച്ചു കൊണ്ടാണ് 25 കാരനായ കപില്‍ ആകാശത്തേക്ക് വെടിയുതിര്‍ത്തിരുന്നത്. പോലീസ് ബാരിക്കേഡുകള്‍ക്ക് സമീപമായിരുന്നു സംഭവം. കപിലും അച്ഛനും കഴിഞ്ഞവര്‍ഷം ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നുവെന്ന് തെളിയിക്കുന്ന കപിലിന്റെ ഫോണില്‍നിന്ന് ലഭിച്ചതായി െ്രെകം ബ്രാഞ്ച് ഡെപ്യൂട്ടി കമ്മീഷണര്‍ രാജേഷ് ദിയോ വ്യക്തമാക്കി.