Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കൊറോണ വ്യാപനം: മുൻകരുതലുകളെ കുറിച്ച് ബോധവൽക്കരണം

റിയാദ് - മാരകമായ പുതിയ കൊറോണ പടർന്നുപിടിക്കാതെ നോക്കുന്നതിന് സ്വീകരിക്കേണ്ട മുൻകരുതൽ നടപടികളെ കുറിച്ച് ആരോഗ്യ മന്ത്രാലയം ബോധവൽക്കരണം നടത്തുന്നു. കൊറോണ വ്യാപനം തടയുന്നതിന് അഞ്ചു മുൻകരുതൽ നടപടികളാണ് സ്വീകരിക്കേണ്ടതെന്ന് ട്വിറ്ററിലെ ഒഫീഷ്യൽ പേജിൽ ആരോഗ്യ മന്ത്രാലയം പറഞ്ഞു. ജലദോഷം, പനി ലക്ഷണങ്ങളുള്ള വ്യക്തികളുമായി അടുത്ത് ഇടപഴകൽ ഒഴിവാക്കുകയും വ്യക്തിശുചിത്വം പാലിക്കുകയും വേണം. തുമ്മുമ്പോഴും ചുമക്കുമ്പോഴും സ്വീകരിക്കേണ്ട മര്യാദകൾ പാലിക്കണം. കൃഷിയിടങ്ങളിലുള്ളവ അടക്കമുള്ള മൃഗങ്ങളുമായി സുരക്ഷിതമല്ലാത്ത നിലയിൽ ഇടപഴകുന്നത് ഒഴിവാക്കണം. ഇറച്ചിയും മുട്ടയും പോലുള്ള ഭക്ഷ്യവസ്തുക്കൾ നന്നായി വേവിക്കണമെന്നും ആരോഗ്യ മന്ത്രാലയം നിർദേശിച്ചു. 


പനിയും ചുമയും ശ്വാസ തടസ്സവുമാണ് പുതിയ കൊറോണയുടെ പ്രധാന ലക്ഷണങ്ങൾ. ചിലപ്പോൾ ഇത് ന്യൂമോണിയ ആയി മാറാനും സാധ്യതയുണ്ട്. പ്രതിരോധ ശേഷി കുറഞ്ഞവരിലും വയോജനങ്ങളിലും പ്രമേഹവും രക്തസമ്മർദവും പോലെ വിട്ടുമാറാത്ത രോഗങ്ങൾ ബാധിച്ചവരിലും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾക്ക് പുതിയ കൊറോണ കാരണമായേക്കും. 
ശ്വസനേന്ദ്രിയ അണുബാധാ ലക്ഷണങ്ങളുള്ളവർ വീട്ടിൽ നിന്ന് പുറത്തിറങ്ങാതെ കഴിച്ചുകൂട്ടുകയും മറ്റുള്ളവരുമായി അടുത്ത് ഇടപഴകുന്നത് ഒഴിവാക്കുകയും വേണം. രോഗലക്ഷണങ്ങളുള്ളവർ യാത്ര ചെയ്യരുത്. ചുമക്കുമ്പോഴും തുമ്മുമ്പോഴും വായയും മൂക്കും ടിഷ്യു പേപ്പർ ഉപയോഗിച്ച് മൂടണം. കൈകൾ ചുരുങ്ങിയത് ഇരുപതു സെക്കന്റ് നേരം സോപ്പോ ആൽക്കഹോളിക് അണുനശീകരണികളോ ഉപയോഗിച്ച് കഴുകണമെന്നും ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു. 

Latest News