ആരാധനാലയത്തിന് തീയിട്ട പ്രവാസിക്ക് യുഎഇയില്‍ 10 വര്‍ഷം തടവു ശിക്ഷ

അബുദബി- ഭീകരപ്രവര്‍ത്തനത്തിന് ശിക്ഷിക്കപ്പെട്ട 34കാരനായ പ്രവാസി യുവാവിന്റെ തടവു ശിക്ഷ ഫെഡറല്‍ സുപ്രീം കോടതി ശരിവച്ചു. പത്തു വര്‍ഷം തടവിനു ശിക്ഷിച്ചതിനെതിരെ പ്രതി സമര്‍പ്പിച്ച അപ്പീല്‍ സുപ്രീം കോടതിയിലെ സ്റ്റേറ്റ് സെക്യൂരിറ്റി ചേംബര്‍ തള്ളുകയായിരുന്നു. ഏഷ്യന്‍ രാജ്യക്കാരനായ പ്രതിയുടെ പേര് പരസ്യപ്പെടുത്തിയിട്ടില്ല. നേരത്തെ അബുദബി ഫെഡറല്‍ കോര്‍ട്ട് ഓഫ് അപ്പീല്‍ ആണ് യുവാവിനു ശിക്ഷ വിധിച്ചത്.

പ്രതി മനപ്പൂര്‍വം ആരാധനാലയത്തിന് തീയിടുകയായിരുന്നുവെന്ന് സ്റ്റേറ്റ് സെ്ക്യൂരിറ്റി പ്രോസിക്യൂഷന്‍ കോടതില്‍ വ്യക്തമാക്കി. ആരാധനാ സ്ഥലത്തെ വിളക്കുകളും മറ്റൊരു ആരാധനാലയത്തിന്റെ സിസിടിവി ക്യാമറകളും നശിപ്പിക്കാനും പ്രതിശ്രമിച്ചതായും പ്രോസിക്യൂഷന്‍ പറഞ്ഞു. ഭീകരപ്രവര്‍ത്തന കുറ്റം ചുമത്തിയാണ് പ്രതിയെ കോടതി ശിക്ഷിച്ചത്.
 

Latest News