ലണ്ടന്‍- ഇറാന്‍ സൈന്യമായ വിപ്ലവ ഗാര്‍ഡിനെ ഐ.എസിനും അല്‍ഖാഇദക്കും തുല്യമായി കാണണമെന്ന് ലണ്ടന്‍ ആസ്ഥാനമായ ടോണി ബ്ലെയര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഗ്ലോബല്‍ ചെയ്ഞ്ച് റിപ്പോര്‍ട്ട്.
വിപ്ലവഗാര്‍ഡിനെ വിദേശ ഭീകരസംഘടനയായി കണ്ട് യൂറോപ്യന്‍ യൂനിയനും പാശ്ചാത്യ സര്‍ക്കാരുകളും അന്താരാഷ്ട്ര സംഘടനകളും നടപടികള്‍ സ്വീകരിക്കണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
വിപ്ലവ ഗാര്‍ഡ് ഒളിസംഘമായാണ് പ്രവര്‍ത്തിക്കുന്നതെന്നും വിപുലമായ സമ്പത്ത് ജിഹാദ് പ്രചരിപ്പിക്കാനാണ് ഉപയോഗിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.