ബീജിംഗ്-കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ചൈനയില്‍ നിന്നൊരു സന്തോഷ വാര്‍ത്തയാണെത്തിയിരിക്കുന്നത്.കൊറോണ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന യുവതി ആരോഗ്യവതിയായ പെണ്‍കുഞ്ഞിന് ജ•ം നല്‍കി. ചൈനയുടെ ഹീലോംഗ്ജിയാങ് പ്രവിശ്യയുടെ തലസ്ഥാനമായ ഹാര്‍ബിനിലാണ് കൊറോണ വൈറസ് രോഗബാധിതയായ യുവതി പെണ്‍കുഞ്ഞിന് ജ•ം നല്‍കിയത്.അമ്മയും കുഞ്ഞും ആരോഗ്യത്തോടെ സുഖമായിരിക്കുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ചൈന ഡെയ്‌ലിയുടെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് വാര്‍ത്ത പുറത്തുവിട്ടത്. കടുത്ത ആശങ്കയില്‍ കഴിയുന്ന ആളുകള്‍ക്ക് ഒരാശ്വാസമാവുകയാണ് ഈ വാര്‍ത്ത.