ന്യൂദല്‍ഹി-ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഭീകരവാദിയാണെന്ന് കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ പ്രകാശ് ജാവദേക്കര്‍. ഇക്കാര്യത്തില്‍ ആവശ്യമായ തെളിവുകളുണ്ടെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ദല്‍ഹി മുഖ്യമന്ത്രി നിഷ്‌കളങ്ക മുഖവുമായി ജനങ്ങളോട് ചോദിക്കുന്നുണ്ട്. താന്‍ ഭീകരവാദി ആണോ എന്ന്. അതെ എന്നാണ് ഉത്തരം. അദ്ദേഹം ഭീകരവാദിയാണ്. താനൊരു അരാജക വാദിയാണെന്ന് കെജ്രിവാള്‍ മുമ്പ് പറഞ്ഞിട്ടുണ്ട്. ഭീകരവാദിയും അരാജക വാദിയും തമ്മില്‍ കാര്യമായ വ്യത്യാസങ്ങളില്ല- ജാവദേക്കര്‍ പറഞ്ഞു.
കെജ്രിവാള്‍ ഭീകരവാദിയാണെങ്കില്‍ അദ്ദേഹത്തെ അറസ്റ്റുചെയ്യാന്‍ ആം ആദ്മി പാര്‍ട്ടി എം.പി സഞ്ജയ് സിംഗ് ബിജെപിയെ വെല്ലുവിളിച്ചു. ഇത്തരത്തിലുള്ള പ്രയോഗം നടത്തുന്ന ബി.ജെ.പി നേതാക്കള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തയാറാകണം. ഒരു കേന്ദ്രമന്ത്രിക്ക് ഇത്തരത്തിലുള്ള ഭാഷ ഉപയോഗിക്കാന്‍ ആരാണ് അനുമതി നല്‍കിയതെന്ന് സഞ്ജയ് സിംഗ് ചോദിച്ചു.