മലപ്പുറം-കൂട്ടിലങ്ങാടി പടിഞ്ഞാറ്റുമുറിയില്‍ വൃദ്ധ ദമ്പതികളെ വെട്ടേറ്റുമരിച്ച നിലയില്‍ കണ്ടെത്തി. എഴുപതുകാരനായ കൂളിപ്പിലാക്കല്‍ കൃഷ്ണന്, ഭാര്യ അമ്മിണി എന്നിവരെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
ഉച്ചക്ക് ശേഷം അയല്‍വാസിയായ പെണ്‍കുട്ടി വീട്ടിലെത്തിയപ്പോഴാണ് അമ്മിണി അമ്മയെ ചോര വാര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്. ശരീരത്തില്‍ മാരകായുധമുപയോഗിച്ച് വെട്ടി പരിക്കേല്പിച്ച അടയാളങ്ങളുമുണ്ടായിരുന്നു. പെണ്‍കുട്ടി നല്കിയ വിവരമറിഞ്ഞത്തിയ അയല്‍വാസികള്‍ നടത്തിയ പരിശോധനയില്‍ വീടിന്റെ സമീപത്ത് നിന്ന് എഴുപത് കാരനായ കൃഷ്ണന് കുട്ടിയെയും കഴുത്തറുത്ത നിലയില്‍ കണ്ടെത്തി.
കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന കത്തി കൃഷ്ണന് കുട്ടിയുടെ സമീപം ഉണ്ടായിരുന്നു. ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യ ചെയ്തതാണെന്നു സംശയിക്കുന്നുണ്ട്.