അബുദാബി- യു.എ.ഇയുടെ ആദ്യ ബഹിരാകാശ സഞ്ചാരം വിജയകരമായി പൂര്‍ത്തിയാക്കി തിരിച്ചെത്തിയ ഹസ്സ അല്‍ മന്‍സൂരിയുടെ സ്മരണാര്‍ഥം സെന്‍ട്രല്‍ ബാങ്ക് വെള്ളി നാണയം പുറത്തിക്കുന്നു. 40 ഗ്രാം തൂക്കമുള്ള വെള്ളി നാണയത്തില്‍ ഒരു വശത്ത് ഹസ്സ അല്‍ മന്‍സൂരിയുടെ ചിത്രവും മറുവശത്ത് യു.എ.ഇയുടെ മുദ്രയുമാണ് അടയാളപ്പെടുത്തിയിരിക്കുന്നത്.
യു.എ.ഇ സെന്‍ട്രല്‍ ബാങ്ക്, മുഹമ്മദ് ബിന്‍ റാഷിദ് സ്‌പേസ് സെന്റര്‍ എന്നും ഇരു വശങ്ങളിലായി രേഖപ്പെടുത്തിയിട്ടുണ്ട്. 300 ദിര്‍ഹം വിലയുള്ള നാണയം സെന്‍ട്രല്‍ ബാങ്ക് ആസ്ഥാനത്തുനിന്ന് ശാഖകളിലൂടെയും ലഭിക്കും. ചരിത്ര നേട്ടത്തിന്റെ സ്മാരകമാകട്ടെ നാണയമെന്ന് ഗവര്‍ണര്‍ മുബാറക് റാഷിദ് അല്‍ മന്‍സൂരി ആശംസിച്ചു.