ന്യൂദല്‍ഹി-പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മോദിയുടെ വ്യായാമത്തെ കളിയാക്കിയാണ് അദേഹത്തിന്റെ ട്വീറ്റ്. 'പ്രിയപ്പെട്ട പ്രധാനമന്ത്രി ദയവ് ചെയ്ത് താങ്കളുടെ മാന്ത്രിക വ്യായാമമുറകള്‍ ഇനിയും ഇനിയും ആവര്‍ത്തിക്കൂ. നിങ്ങള്‍ക്കറിയാനാകില്ല. അത് ഒരു പക്ഷെ സമ്പദ് വ്യവസ്ഥയില്‍ ചലനം സൃഷ്ടിച്ചേക്കാം' എന്നാണ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. കേന്ദ്രബജറ്റ് സംബന്ധിച്ച ചര്‍ച്ചകള്‍ കെട്ടടങ്ങുംമുമ്പാണ് രാഹുലിന്റെ ഈ ട്വീറ്റ് എന്നതും ശ്രദ്ധേയമാണ്. 2018ല്‍ ക്രിക്കറ്റ് താരം വിരാട് കോലിയുടെ ചാലഞ്ച് ഏറ്റെടുത്ത് തന്റെ വ്യായാമമുറകള്‍ ട്വിറ്ററിലൂടെ മോദി തന്നെയാണ് പങ്കുവെച്ചത്. ഈ വീഡിയോ ട്വീറ്റ് ചെയ്താണ് രാഹുല്‍ മോദിയെ പരിഹസിച്ചത്. കേന്ദ്രബജറ്റില്‍ രാജ്യം നേരിടുന്ന സാമ്പത്തി പ്രതിസന്ധിക്ക് ഒരുവിധത്തിലുമുള്ള പരിഹാരവുമാകില്ലെന്നാണ് സാമ്പത്തികമേഖലയിലുള്ളവരുടെ നിരീക്ഷണം .