സൗത്ത് ദിനാജ്പൂര്‍- റോഡ് നിര്‍മാണത്തിനായി സ്ഥലം വിട്ടുകൊടുക്കാത്ത അധ്യാപികയെ കെട്ടിയിട്ട് മര്‍ദിച്ചു. പശ്ചിമ ബംഗാളിലെ ദക്ഷിണ ദിനാജ്പൂര്‍ ജില്ലയിലാണ് സംഭവം. അഞ്ച് പേര്‍ ചേര്‍ന്നാണ് പ്രൈമറി സ്‌കൂള്‍ അധ്യാപകയെ വീട്ടില്‍ അതിക്രമിച്ച് കയറി പുറത്തേക്ക് വലിച്ചിഴച്ച് കയറില്‍ ബന്ധിച്ച് മര്‍ദിച്ചത്. റോഡ് നിര്‍മാണത്തിനായി ബലമായി ഭൂമി ഏറ്റെടുക്കാനുള്ള ശ്രമത്തില്‍ പ്രതിഷേധിച്ചതിനാണ് തന്നെ മര്‍ദിച്ചതെന്ന് അധ്യാപിക പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
ജില്ലയിലെ ഗംഗ്രാംപൂരില്‍ നടന്ന അതിക്രമത്തിന് പ്രാദേശിക തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അമല്‍ സര്‍ക്കാര്‍ ആണ് നേതൃത്വം നല്‍കിയത്. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്ന് പോലീസ് പറഞ്ഞു. ആരോപണങ്ങളെ തുടര്‍ന്ന് അമല്‍ സര്‍ക്കാറിനെ
ജില്ലാ ടിഎംസി നേതൃത്വം പുറത്താക്കി.