ന്യൂദല്‍ഹി- ദല്‍ഹിയില്‍ ജാമിഅ മില്ലിയയില്‍ സ്‌കൂട്ടിയിലെത്തിയ രണ്ടു പേര്‍ നിറയൊഴിച്ചു. സര്‍വകലാശാലയുടെ അഞ്ചാം നമ്പര്‍ ഗെയിറ്റിലെത്തിയാണ് വെടിവെച്ചതെന്ന് ജാമിഅ കോഓര്‍ഡിനേഷന്‍ കമ്മിറ്റി (ജെ.സി.സി) അറിയിച്ചു.
ചുകന്ന സ്‌കൂട്ടിയിലാണ് അക്രമികള്‍ എത്തിയതെന്ന് കമ്മിറ്റി അറിയിച്ചു. ആര്‍ക്കും പരിക്കില്ല. അക്രമികളില്‍ ഒരാള്‍ ചുകന്ന ജാക്കറ്റാണ് ധരിച്ചിരുന്നതെന്നും പ്രസ്താവനയില്‍ പറഞ്ഞു. സംഭവത്തെ കുറിച്ച് അന്വേഷിച്ചു വരികയാണെന്ന് പോലീസ് അറിയിച്ചു.