മുംബൈ- പൗരത്വ ഭേദഗതിയിലൂടെ ഹിന്ദുരാഷ്ട്രമെന്ന സംഘ്പരിവാര്‍ ആശയത്തെ അടിച്ചേല്‍പിക്കാനാണ് ശ്രമിക്കുന്നതെന്നും ഇതിനെ ചെറുത്തേ മതിയാകൂ എന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വര്‍ഗീയതക്കെതിരെ ദേശീയ പോരാട്ടം എന്ന വിഷയത്തില്‍ മുംബൈ കളക്ടീവില്‍ സംഘടിപ്പിച്ച പരിപാടയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൗരത്വ ഭേദഗതി നിയമം ഇന്ത്യയുടെ ഭരണഘടനക്കും ഭരണഘടനയുടെ ആത്മാവിനും വിരുദ്ധമായതിനാലാണ് എതിര്‍ക്കപ്പെടുന്നത്. മനുഷ്യാവകാശങ്ങളെ ലംഘിക്കുന്ന അങ്ങേയറ്റം വിവേചനപരമായ നിയമമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബ്രിട്ടീഷുകാര്‍ കോളനിവാഴ്ചയുടെ സമയത്ത് ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ഉപയോഗിച്ച അതേ തന്ത്രമാണ് ഇന്ന് സാമുദായിക സംഘടനകള്‍ പ്രയോഗിക്കുന്നതെന്നും മുഖ്യമന്ത്രിപറഞ്ഞു. ജനങ്ങളെ മതത്തിന്റെ പേരില്‍ തമ്മിലടിപ്പിക്കാനാണ് അവരുടെ ശ്രമം. പണ്ട് തങ്ങളുടെ പ്രസ്ഥാനം കോളനിവാഴ്ച്ചയ്‌ക്കെതിരെ പോരാടിയിരുന്നുവെങ്കില്‍ ഇന്ന് വര്‍ഗീയതക്കെതിരെ പോരാടുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.