ദോഹ- ജനങ്ങളെ ഭിന്നിപ്പിച്ചു ഭരിക്കുകയാണ് പൗരത്വ നിയമത്തിലൂടെ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ജസ്റ്റിസ് ബി. കെമാല്‍ പാഷ. ഇന്ത്യയിലെ ജനങ്ങള്‍ നീതിക്കു വേണ്ടി ഭരണകൂടത്തോട് മല്ലടിക്കുകയാണ്. ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ സമ്പദ്രംഗം താഴോട്ടു പോകുകയാണെന്നും അദ്ദേഹം പറഞ്ഞു.
സാമ്പത്തിക തകര്‍ച്ച ജനങ്ങള്‍ അറിയുന്നില്ല.
ഭരണഘടനയുടേത് മാത്രമല്ല ഭാരതത്തിന്റെയും അടിസ്ഥാന തത്വം മതനിരപേക്ഷത ആണെന്നു അദ്ദേഹം പറഞ്ഞു. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി ഇന്‍കാസ്-ഒ.ഐ.സി.സി ഖത്തര്‍ നടത്തിയ ഗാന്ധി സ്മൃതിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ഖത്തര്‍ ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സമീര്‍ ഏറാമല അധ്യക്ഷനായിരുന്നു. കെ.പി.സി.സി വൈസ് പ്രസിഡന്റ് ജോസഫ് വാഴയ്ക്കന്, കെ.പി.സി.സി സോഷ്യല്‍ മീഡിയ കോര്‍ ടീം അംഗം ജ്യോതി വിജയകുമാര്‍ എന്നിവര്‍ മുഖ്യപ്രഭാഷകരായി.