ബംഗളുരു-കര്‍ണാടക മന്ത്രിസഭാ വിപുലീകരണം ഫെബ്രുവരി ആറിന് നടക്കും. പതിമൂന്ന് എംഎല്‍എമാര്‍ സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 10.30 ന് രാജ്ഭവനില്‍ നടക്കുന്ന നടക്കുന്ന ചടങ്ങിലാണ് സത്യപ്രതിജ്ഞ നടക്കുക. മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.
കോണ്‍ഗ്രസ്,ജെഡിയു എന്നീ പാര്‍ട്ടികളില്‍ നിന്ന് ബിജെപിയില്‍ ചേര്‍ന്ന പത്ത് എംഎല്‍എമാര്‍ അടക്കമുള്ള 13 പേരാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുക. 2019ലെ ഡിസംബര്‍ അഞ്ചിലെ ഉപതെരഞ്ഞെടുപ്പില്‍ ബിജെപി പരമാവധി സീറ്റുകള്‍ നേടി കര്‍ണാടക നിയമസഭയില്‍ ഭൂരിപക്ഷം നേടിയതിന് ശേഷം ഏകദേശം രണ്ട് മാസത്തോളമായി മന്ത്രിസഭാ വിപുലീകരണം നടക്കുകയാണ്.കൂറുമാറ്റത്തെ തുടര്‍ന്ന് ഈ എംഎല്‍എമാരെ അയോഗ്യരാക്കിയതായി അതത് പാര്‍ട്ടികള്‍ അറിയിച്ചിരുന്നു.