Sorry, you need to enable JavaScript to visit this website.

നൊമ്പരക്കാഴ്ച്ചയായി ഉസൈൻ ബോൾട്ട്

ലണ്ടൻ- ആരാധകർക്ക് നൊമ്പരക്കാഴ്ച്ച തീർത്ത് സ്പ്രിന്റ് ഇതിഹാസം ഉസൈൻ ബോൾട്ട് ട്രാക്കിൽനിന്ന് വിടവാങ്ങി. ലണ്ടനിൽ നടന്ന ലോക അത്‌ലറ്റിക് മീറ്റിൽ 4-400 മീറ്ർ റിലേയിൽ ജമൈക്കക്ക് വേണ്ടി അവസാന ലാപ്പ് ഓടിയ ഉസൈൻ ബോൾട്ട് പേശീവലിവ് കാരണം ട്രാക്കിൽ വീഴുകയായിരുന്നു. അൻപത് മീറ്റർ ബാക്കിയുള്ളപ്പോഴായിരുന്നു ബോൾടിന്റെ വീഴ്ച്ച. മറ്റുള്ളവർ വിജയം ആഘോഷിക്കുമ്പോൾ ഉസൈൻബോൾട്ട് ട്രാക്കിൽ കിടന്ന് വിതുമ്പുകയായിരുന്നു. 


4*100 മീറ്റർ പുരുഷന്മാരുടെ റിലേയിൽ ഉസൈന് ബോൾട്ടിന്റെ മികവിലാണ് ജമൈക്ക ഹീറ്റ്‌സിൽ മിന്നുന്ന പ്രകടനം കാഴ്ചവെച്ചത്. സെമിയിൽ നിന്നും അനായാസം ഫൈനലിലെത്തിയ ജമൈക്കൻ ടീം സ്വർണ്ണമോ വെള്ളിയോ നേടുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. 37.47 സെക്കൻഡിൽ ഓടിയെത്തിയ ബ്രിട്ടനാണ് 4*100 മീറ്റർ പുരുഷ റിലേയിൽ ഒന്നാമതെത്തിയത്. അമേരിക്ക വെള്ളിയും സെക്കൻഡിൽ ഓടിയെത്തിയ ജപ്പാൻ വെങ്കലവും നേടി.

Latest News