റിയാദ്- ബസുകളുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾക്കുളള പിഴ പൊതുഗതാഗത വകുപ്പ് അംഗീകരിച്ചു. മൂർച്ചയുള്ളതോ മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതോ ആയ ഉപകരണങ്ങൾ കൊണ്ടുപോകാൻ അനുവദിച്ചാൽ ബസുടമക്ക് 2000 റിയാലാണ് പിഴ ഈടാക്കുക.
അമിത ഭാരത്തിന് 1000 റിയാൽ, അനുമതിയില്ലാത്ത സ്ഥലത്ത് യാത്രക്കാരെ ഇറക്കിയാലും കയറ്റിയാലും 2000 റിയാൽ, വികലാംഗരെ കയറാനും ഇറങ്ങാനും സഹായിച്ചില്ലെങ്കിലും യാത്രക്കാർക്ക് പുകവലിക്ക് അനുമതി നൽകിയാലും 500 റിയാൽ, യാത്രക്കിടയിൽ വാതിൽ അടച്ചില്ലെങ്കിൽ 2000 റിയാൽ എന്നിങ്ങനെയാണ് പിഴ. 400കിലോമീറ്റർ അധികമുള്ള ട്രിപ്പാണെങ്കിൽ സഹായിയായ ഡ്രൈവറെ കരുതണം. ഇല്ലെങ്കിൽ 2000 റിയാൽ പിഴ അടക്കേണ്ടിവരും.