ദല്‍ഹി-കേന്ദ്ര ധനവകുപ്പ് മന്ത്രി നിര്‍മലാ സീതാരാമന്‍ ബജറ്റ് അവതരണം തുടങ്ങി. സാമ്പത്തിക മേഖലയില്‍ ജനങ്ങളുടെ വിശ്വാസം സമാര്‍ജിക്കാന്‍ സാധിച്ചു.രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ശക്തമാണ്.പണപ്പെരുപ്പം നിയന്ത്രിക്കാന്‍ സാധിച്ചുവെന്നും മന്ത്രി നിര്‍മലാ സീതാരാമന്‍ ബജറ്റ് അവതരണത്തില്‍ അവകാശപ്പെട്ടു
. ജിഎസ്ടി ചരിത്രപരമായ പരിഷ്‌കരണമായിരുന്നു. 16 ലക്ഷം പുതിയ ആദായനികുതി ദായകരുണ്ടായി.ഒരു ലക്ഷം കോടിരൂപയുടെ ഇളവുകള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കാന്‍ സാധിച്ചു. നാല്‍പത് കോടിയുടെ ജിഎസ്ടി റിട്ടേണ്‍ ഫയല്‍ ചെയ്യപ്പെട്ടുവെന്നും മന്ത്രി പറഞ്ഞു
അവകാശവാദങ്ങള്‍
27 കോടി ജനങ്ങളെ ദാരിദ്ര്യത്തില്‍ നിന്ന് അകറ്റി
ജിഎസ്ടി ചരിത്രപരമായ പരിഷ്‌കരണം
16 ലക്ഷം പുതിയ ആദായനികുതി ദായകരുണ്ടായി
ഒരു ലക്ഷം കോടിരൂപയുടെ ഇളവുകള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കാന്‍ സാധിച്ചു
നാല്‍പത് കോടിയുടെ ജിഎസ്ടി റിട്ടേണ്‍ ഫയല്‍ ചെയ്യപ്പെട്ടു
പദ്ധതികള്‍
കാര്‍ഷിക വിപണിയില്‍ കൂടുതല്‍ ഉദാരവത്കരണം
കര്‍ഷകര്‍ക്കായി 20 ലക്ഷം സൗരോര്‍ജ്ജ പമ്പുകള്‍ക്ക് പദ്ധതി
തരിശുഭൂമിയില്‍ സോളര്‍ പവര്‍ പ്ലാന്റുകള്‍ സ്ഥാപിക്കും
27 കോടി ജനങ്ങളെ ദാരിദ്ര്യത്തില്‍ നിന്ന് അകറ്റി
ജലദൗര്‍ലഭ്യം നേരിടാന്‍ നൂറ് ജില്ലകള്‍ക്ക് പ്രത്യേക പദ്ധതി
നബാര്‍ഡ് സ്‌കീമുകള്‍ വിപുലീകരിക്കും
പതിനെട്ട് ഇന കര്‍മ പദ്ധതികള്‍
കര്‍ഷകര്‍ക്കായി കിസാന്‍ കാര്‍ഡ്
ജൈവകൃഷിക്ക് പ്രോത്സാഹനം
വ്യോമയാന മന്ത്രാലയം കൃഷി ഉഡാന്‍ പദ്ധതി നടപ്പാക്കും
2021ല്‍ 10.8 മെട്രിക് ടണ്‍ പാലുല്‍പ്പാദനം
ഗ്രാമീണ വനിതകള്‍ക്ക് ധന്യലക്ഷ്മി പദ്ധതി
ഫുഡ് കോര്‍പ്പറേഷനും വെയര്‍ഹൗസിങ് കോര്‍പ്പറേഷനും കൈവശമുള്ള ഭൂമിയില്‍ വെയര്‍ ഹൗസുകള്‍ തുടങ്ങും
മത്സ്യ ഉല്‍പ്പാദനം 2022-23 2200 ലക്ഷം ടണ്ണാക്കി ഉയര്‍ത്തും
കര്‍ഷകര്‍ക്ക് അതിവേഗം ഉല്‍പ്പന്നങ്ങള്‍ കയറ്റിയയക്കാന്‍ കിസാന്‍ റെയില്‍ പദ്ധതി
കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കാന്‍ 16 ഇന പദ്ധതി
വകയിരുത്തല്‍
കാര്‍ഷിക വായ്പകള്‍ക്കായി പതിനഞ്ച് ലക്ഷം കോടി രൂപ വകയിരുത്തും
വായുമലിനീകരണം നിയന്ത്രിക്കാന്‍ 4400 കോടിരൂപ
ടൂറിസം മേഖലയക്ക് 2500 കോടി രൂപ
പുതുതായി നൂറ് വിമാനതാവളങ്ങള്‍
പുന:രുപയോഗ ഊര്‍ജ്ജ മേഖലയ്ക്ക് 20,000 കോടിരൂപ
അടിസ്ഥാന സൗകര്യവികസനത്തിന്
പോഷകാഹാര പദ്ധതികള്‍ക്ക് 35600 കോടിരൂപ
രാജ്യത്തെ പത്ത് കോടി വീടുകളിലെ പോഷകാഹാര സ്ഥിതി വിലയിരുത്താന്‍ ആറ് ലക്ഷം അങ്കണവാടി ജീവനക്കാര്‍ക്ക് സ്മാര്‍ട്ട്‌ഫോണ്‍ നല്‍കും
വിദ്യാഭ്യാസ മേഖലയ്ക്ക് 9900 കോടിരൂപ
പട്ടിക വര്‍ഗവിഭാഗത്തിന്റെ ക്ഷേമത്തിന് 53700 കോടിരൂപ
പട്ടികജാതി പിന്നോക്ക വിഭാഗങ്ങളുടെ ക്ഷേമത്തിന് 85000 കോടിരൂപ