ദല്‍ഹി- രണ്ടാംമോദി സര്‍ക്കാരിന്റെ ബജറ്റ് രാവിലെ 11 ന് പ്രഖ്യാപിക്കും. ധനകാര്യവകുപ്പ്മന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിക്കുന്ന ആദ്യ സമ്പൂര്‍ണ ബജറ്റാണിത്. കടുത്ത സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ എന്തൊക്കെ പ്രഖ്യാപനങ്ങളായിരിക്കും ഉണ്ടായിരിക്കുക എന്ന് ഉറ്റുനോക്കുകയാണ് ജനങ്ങള്‍.
നിലവിലെ പ്രതിസന്ധികളെ പരിഹരിക്കാന്‍ ഉതകുന്ന പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമോ എന്ന പ്രതീക്ഷയിലാണ് സാമ്പത്തിക-വാണിജ്യ മേഖല. വിവിധ മേഖലകളുടെ ഉത്തേജക പാക്കേജുകള്‍ ഉണ്ടാവുമെന്നാണ് കരുതുന്നത്. സാമ്പത്തിക ഉദാരീകരണം ശക്തമായി മുമ്പോട്ട് പോകണമെന്ന് ബജറ്റിന് മുന്നോടിയായി ഇന്നലെ സമര്‍പ്പിച്ച സാമ്പത്തിക സര്‍വേ ആവശ്യപ്പെടുന്നു.