മുംബൈ- പൗരത്വ നിയമത്തെ ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ നടപ്പിലാക്കിയ റൗലത്ത് നിയമത്തോട് ഉപമിച്ച് ബോളിവുഡ് നടിയും മുന്‍ കോണ്‍ഗ്രസ് നേതാവുമായ ഊര്‍മിള മണ്ഡോദ്കര്‍ രംഗത്ത്.
1919ലെ നിയമവും 2019ലെ പൗരത്വ ഭേദഗതി നിയമവും ചരിത്രത്തില്‍ കരിനിയമങ്ങളായി അടയാളപ്പെടുത്തുമെന്നും പൗരത്വ ഭേദഗതിയെ അനുകൂലിക്കുന്നവരും അവരുടെ നേതാക്ക•ാരും രാജ്ഘട്ടില്‍ പോയി ഗാന്ധിജിക്ക് സ്തുതി അര്‍പ്പിക്കുകയാണ് വേണ്ടതെന്നും ഊര്‍മിള പറഞ്ഞു.
സിഎഎ, എന്‍ആര്‍സി എന്നിവയ്‌ക്കെതിരെ നടന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു ഊര്‍മിള.
ഒന്നാംലോക മഹായുദ്ധം അവസാനിച്ചതിനു ശേഷവും ഇന്ത്യയില്‍ പോരാട്ടം അവസാനിക്കില്ലെന്ന് ബ്രിട്ടീഷുകാര്‍ക്ക് അറിയാമായിരുന്നു. സിഎഎ ദരിദ്രര്‍ക്കെതിരെയാണെന്നുംഇത് നമ്മുടെ ഭാരതീയത്വത്തെ വെല്ലുവിളിക്കുകയാണെന്നും' അവര്‍ ആരോപിച്ചു. അതിനാല്‍ തങ്ങള്‍ ഈ നിയമം അംഗീകരിക്കില്ലെന്നും ഊര്‍മിള കൂട്ടിച്ചേര്‍ത്തു.ബ്രിട്ടീഷ് അധികാരികള്‍ ഇന്ത്യയില്‍ നടപ്പിലാക്കിയ കരിനിയമങ്ങളില്‍ ഏറ്റവുമധികം ബഹുജന പ്രതിഷേധം ക്ഷണിച്ചുവരുത്തിയ ഒന്നായിരുന്നു റൗലത്ത് നിയമം. ഒന്നാം ലോകമഹായുദ്ധത്തോടനുബന്ധിച്ച് ബ്രിട്ടന്‍ യുദ്ധത്തിന്റെ സൗകര്യത്തിനായി ചില മുന്‍കരുതലുകള്‍ നടപ്പിലാക്കിയിരുന്നു.
ഈ നിയമപ്രകാരം ഭീകരവാദിയായി സംശയിക്കപ്പെടുന്ന ഏതൊരാളെയും വിചാരണ കൂടാതെ രണ്ടുവര്‍ഷം വരെ തടവിലിടാന്‍ സര്‍ക്കാരിന് അധികാരമുണ്ടായിരുന്നു.