Sorry, you need to enable JavaScript to visit this website.

വന്ദേമാതരം ചൊല്ലൂ; ആർ.എസ്.എസ് അനുകൂല മാധ്യമപ്രവർത്തകനെ ട്രോളി പെൺകുട്ടികൾ

മംഗളൂരു- ആർ.എസ്.എസ് അനുകൂല മാധ്യമപ്രവർത്തകനും റിപ്പബ്ലിക് ടി.വി ഉടമയുമായ അർണബ് ഗോ സാമിയെ വിമാനത്തിനകത്ത് ഹാസ്യകലാകാരൻ കുനാൽ കംമ്ര ട്രോളിയതിന് തൊട്ടുപിന്നാലെ മറ്റൊരു ആർ.എസ്.എസ് അനുകൂല മാധ്യമപ്രവർത്തകനെ ട്രോളി യുവതികൾ. സംഘ്പരിവാറിന് വേണ്ടി സ്ഥിരമായി കള്ള വാർത്തകൾ സൃഷ്ടിക്കുന്ന പോസ്റ്റ് കാർഡ് ന്യൂസിന്റെ ഉടമ വിക്രം ഹെഗ്ഡയെയാണ് മംഗളൂരു വിമാനതാവളത്തിൽ പെൺകുട്ടികൾ ട്രോളിയത്. വന്ദേമാതരം ചെല്ലൂ, കേൾക്കട്ടെ എന്ന് പറഞ്ഞ് പെൺകുട്ടികൾ ഇയാളുടെ ചുറ്റും കൂടി നിർബന്ധിച്ചെങ്കിലും ഒന്നും പറയാതെ ചിരിച്ചുകൊണ്ടു നിൽക്കുക മാത്രമേ ഇയാൾ ചെയ്തുള്ളൂ. 
വന്ദേമാതരം ചൊല്ലൂ, ഇത് നമ്മുടെ രാജ്യത്തിന് വേണ്ടിയാണ്. ഞങ്ങൾക്ക് വേണ്ടി ചൊല്ലൂ. ഞങ്ങളും കൂടെ ചൊല്ലാം. പ്ലീസ് വിക്രം, ഇത് നിങ്ങളുടെ സമയമാണ് എന്നെല്ലാം പെൺകുട്ടികൾ പറയുന്നുണ്ടായിരുന്നു. എന്നാൽ ഒന്നും മിണ്ടാതിരുന്നതോടെ ഒരു പെൺകുട്ടി പിറകിൽനിന്ന് വിക്രമും അർണാബ് ഗോസ്വാമിയെ പോലെയാണ് എന്ന് പറയുന്നതും വീഡിയോയിൽ കേൾക്കാം. നിരവധി തവണ പാടാൻ ആവശ്യപ്പെട്ടിട്ടും വിക്രം ഹെഗ്‌ഡെ ഒന്നും മിണ്ടാതായതോടെ ഗാന്ധിയെ ഗോഡ്‌സെ കൊന്ന സമയം താങ്കൾ ഓർക്കുന്നുണ്ടോ എന്നൊരു പെൺകുട്ടി ചോദിക്കുന്നതും കേൾക്കാം. 
വ്യാജവാർത്തകൾ സൃഷ്ടിച്ചതിന്റെ പേരിൽ നിരവധി തവണ കേസുകൾ നേരിടേണ്ടി വന്നയാളാണ് ഹെഗ്‌ഡേ. സംഘ്പരിവാറിന് വേണ്ടിയാണ് ഇയാൾ അധികവും വ്യാജ വാർത്തകൾ നിർമ്മിക്കുന്നത്. ലിംഗായത്ത് സമുദായത്തെ എങ്ങിനെ ഭിന്നിപ്പിക്കാം എന്ന് വിശദീകരിച്ച് എം.ബി പാട്ടീൽ സോണിയാ ഗാന്ധിക്ക് കത്തെഴുതി എന്നതിന് വ്യാജരേഖയുണ്ടാക്കിയ കേസിൽ ഇയാളെ അറസ്റ്റ് ചെയ്തിരുന്നു.  ജൈന സന്യാസിക്ക് അപകടത്തിൽ പരിക്കേറ്റു എന്ന വ്യാജ വാർത്ത നൽകിയതിന് ഇയാളെ ഇക്കഴിഞ്ഞ മാർച്ചിൽ അറസ്റ്റ് ചെയ്തിരുന്നു. വിവിധ മതവിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടാക്കുന്നതിന് പ്രേരണയാകും വിധം നിരവധി തവണ ഇയാൾ സോഷ്യൽ മീഡിയയിൽ ഇടപെടലുകൾ നടത്തിയിട്ടുണ്ട്.
 

Latest News