ഫാറൂഖാബാദ്- ഉത്തര്‍പ്രദേശിലെ ഫാറൂഖാബാദില്‍ 20 കുട്ടികളെ ബന്ദികളാക്കിയ കൊലക്കേസ് പ്രതിയുടെ ഭാര്യ പ്രദേശവാസികളുടെ മര്‍ദനമേറ്റ് മരിച്ചു. വ്യാഴാഴ്ച രാത്രി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വീടിനു പുറത്തുണ്ടായിരുന്ന ആള്‍ക്കൂട്ടമാണ് ഇവരെ മര്‍ദിച്ചത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് കാണ്‍പുര്‍ ഐ.ജി മോഹിത് അഗര്‍വാള്‍ പറഞ്ഞു.
പ്രതിയെ വെടിവെച്ചുകൊന്നു; 23 കുട്ടികളെ രക്ഷപ്പെടുത്തി
തലയില്‍നിന്ന്് രക്തമൊലിക്കുന്ന നിലയിലാണ് ആശുപത്രിയില്‍ എത്തിച്ചതെന്നും യഥാര്‍ഥ മരണകാരണം സ്ഥിരീകരിക്കാന്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ, അപഹര്‍ത്താവിനെ കൊലപ്പെടുത്തി കുട്ടികളെ രക്ഷപ്പെടുത്തിയ യു.പി പോലീസ് സംഘത്തിന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പത്ത് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. രക്ഷാദൗത്യത്തില്‍ പങ്കെടുത്ത എല്ലാ പോലീസുകാര്‍ക്കും അഭിനന്ദന സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി അവിനാഷ് കെ അവാസ്തി പറഞ്ഞു.