ശ്രീനഗര്‍- ജമ്മു കശ്മീരില്‍ പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടു. നഗ്രോട്ടയിലെ ടോള്‍ പ്ലാസയ്ക്കു സമീപം പുലര്‍ച്ചെ അഞ്ചുമണിയോടെയായിരുന്നു ഏറ്റുമുട്ടല്‍. ഒരു പോലീസുകാരനു പരിക്കേറ്റതായും അധികൃതര്‍ അറിയിച്ചു. വാഹന പരിശോധന നടത്തുന്നതിനിടെയാണ് ട്രക്കിലെത്തിയ ഭീകരര്‍ പോലീസിനെ ആക്രമിച്ചത്. സംഘത്തില്‍ നാലുപേരാണ് ഉണ്ടായിരുന്നത്. രക്ഷപ്പെട്ടവര്‍ക്കായി വ്യാപക തിരച്ചില്‍ ആരംഭിച്ചു.
വാഹനത്തിലുണ്ടായിരുന്ന ഭീകരര്‍ പോലീസിനു നേരേ നിറയൊഴിച്ചപ്പോള്‍ പോലീസ് തിരിച്ചു വെടിവെച്ചു. സമീപത്തെ വനമേഖലയില്‍ ഭീകരര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി മേഖലയിലെ സ്‌കൂളുകള്‍ക്ക് ഇന്ന് അവധി നല്‍കി.