Sorry, you need to enable JavaScript to visit this website.

പി‌എൻ‌ബി വായ്പാതട്ടിപ്പ്: നീരവ് മോദിയുടെ കസ്റ്റഡി ബ്രിട്ടീഷ് കോടതി ഫെബ്രുവരി 27 വരെ നീട്ടി

ലണ്ടൻ- വായ്പാ തട്ടിപ്പു കേസിൽ ലണ്ടനിൽ ജയിലിൽ കഴിയുന്ന രത്നവ്യാപാരി നീരവ് മോദിയുടെ കസ്റ്റഡി കാലാവധി ബ്രിട്ടീഷ് കോടതി ഫെബ്രുവരി 27 വരെ നീട്ടി. പഞ്ചാബ് നാഷണൽ ബാങ്കില്‍ നിന്നു വായ്പയെടുത്ത് നാടുവിട്ട നീരവ് മോദിക്കെതിരെ വായ്പാതട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ഇന്ത്യയ്ക്ക് കൈമാറുന്നത് സംബന്ധിച്ച് അന്തിമ വാദം കേള്‍ക്കാനിരിക്കേയാണ് ലണ്ടനിലെ വാൻഡ്‌സ്‌വർത്ത് ജയിലിൽ കഴിയുന്ന ഇദ്ദേഹം വീഡിയോലിങ്ക് വഴി ജില്ലാ ജഡ്ജി ഡേവിഡ് റോബിൻസൺ മുമ്പാകെ ഹാജരായത്.

നീരവ് മോദിയെ കൈമാറുന്നത് സംബന്ധിച്ച് മെയ് 11ന് ആരംഭിക്കുന്ന അന്തിമ വിചാരണ അഞ്ച് ദിവസം നീണ്ടുനില്‍ക്കും. ഇന്ത്യയിൽ നിന്ന് സിബിഐയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരും പ്രോസിക്യൂഷനെ സഹായിക്കാനായി കോടതിയിൽ എത്തിയിട്ടുണ്ട്. നീരവിനെതിരായ കൂടുതൽ തെളിവുകളും അന്വേഷണ ഏജൻസികൾ ഹാജരാക്കി.

Latest News