ജിദ്ദ - നിയന്ത്രണം വിട്ട് കാര്‍ വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. ബഹ്റ പാലത്തിന് തെക്കുള്ള വെള്ളക്കെട്ടിലേക്കാണ് കാര്‍ മറിഞ്ഞത്. ജിദ്ദ സിവില്‍ ഡിഫന്‍സ് അധികൃതര്‍ കാറിനകത്തു നിന്ന് മൃതദേഹം പുറത്തെടുത്തു. കാറും സിവില്‍ ഡിഫന്‍സ് അധികൃതര്‍ വെള്ളക്കെട്ടില്‍ നിന്ന് പുറത്തെടുത്തു. പരിശോധനകള്‍ക്കായി മൃതദേഹം മോര്‍ച്ചറിയിലേക്ക് നീക്കി.