ന്യൂദൽഹി- ദൽഹിയിൽ ജാമിഅ മില്ലിയ വിദ്യാർത്ഥികളുടെ മാർച്ചിനു നേരെ വെടിവെപ്പ്. പൗരത്വഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് രാജ്ഘട്ടിലേക്ക് നടന്ന മാർച്ചിനു നേരെയാണ് വെടിവെപ്പ്. മാർച്ചിൽ പങ്കെടുത്ത ഷാദത്ത് ആലം എന്ന വിദ്യാർത്ഥിക്ക് പരിക്കേറ്റു. പൊലീസ് മാർച്ച് തടയുന്നതിനിടെ അപ്രതീക്ഷിതമായി ഒരാൾ മാർച്ചിനു നേരെ വെടിവെപ്പ് നടത്തുകയായിരുന്നു. ഹിന്ദുസ്ഥാൻ സിന്ദാബാദ് എന്ന മുദ്രാവാക്യമുയർത്തിയാണ് അക്രമി വെടിവെച്ചത്. അക്രമി പൊലീസ് പിടിയിലായി. രാംപഥ് ഗോപാൽ എന്നയാളാണ് വെടിവെപ്പ് നടത്തിയത്. ജാമിഅ പരിസരത്ത് പോലീസ് കനത്ത സുരക്ഷ ഏർപ്പെടുത്തി.
#WATCH A man brandishes gun in Jamia area of Delhi, culprit has been detained by police. More details awaited. pic.twitter.com/rAeLl6iLd4
— ANI (@ANI) January 30, 2020