Sorry, you need to enable JavaScript to visit this website.

കേരളത്തിൽ കൊറോണ സ്ഥിരീകരിച്ചു

തിരുവനന്തപുരം- കേരളത്തിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചു. ചൈനയിൽനിന്നെത്തിയ മലയാളി വിദ്യാർഥിക്കാണ് കൊറോണ സ്ഥിരീകരിച്ചത്. വുഹാൻ യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥിയാണ് ഇവരെന്നാണ് വിവരം. രോഗിയുടെ വിവരങ്ങൾ ആരോഗ്യവകുപ്പ് പുറത്തുവിട്ടിട്ടില്ല. പൂനെയിലെ വൈറോളജി ഇൻസ്റ്റിറ്റിയൂട്ടിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥീരീകരിച്ചത്. ഇതുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി കെ.കെ ശൈലജ ഉന്നതതല യോഗം വിളിച്ചു. കനത്ത ജാഗ്രതാ നിർദ്ദേശവും നൽകിയിട്ടുണ്ട്. 

ഇന്ത്യയിലെ ആദ്യത്തെ പോസിറ്റീവ് കേസാണിത്. വുഹാൻ യൂണിവേഴ്‌സിറ്റിയിൽ പഠനം നടത്തിയ വിദ്യാർഥിക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. രോഗിയുടെ നില തൃപ്തികരമാണെന്നും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും അധികൃതർ അറിയിച്ചു. ബുധനാഴ്ച 27 സാംപിളുകളാണ് പൂനെയിലെ നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജിയിൽ പരിശോധിച്ചത്. ഇതിൽ ഒന്നെഴികെ എല്ലാം നെഗറ്റീവായിരുന്നു.
 

Latest News