ന്യൂദൽഹി- പ്രകോപനപരമായി പ്രസംഗിച്ചുവെന്ന് ആരോപിച്ച് ഡോ. കഫീൽ ഖാനെ യു.പി പോലീസ് അറസ്റ്റ് ചെയ്തു. യു.പിയിലെ സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞമാസം അലീഗഡ് യൂണിവേഴ്‌സിറ്റിയിൽ നടത്തിയ പ്രസംഗമാണ് കേസിന് ആധാരം. പൗരത്വഭേദഗതി നിയമത്തിനെതിരെയായിരുന്നു പ്രസംഗം. മുംബൈയിൽ വെച്ചാണ് അറസ്റ്റ് ചെയ്തത്.