ന്യൂദല്‍ഹി-ഷഹീന്‍ ബാഗില്‍ പ്രതിഷേധത്തിനായി അടച്ചിട്ട റോഡ് തുറക്കണമെന്നാവശ്യപ്പെട്ട് സമരക്കാര്‍ക്കെതിരെ തോക്ക് ചൂണ്ടിയ മുഹമ്മദ് ലുഖ്മാന് പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ലെന്ന് ആം ആദ്മി പാര്‍ട്ടി.
പ്രതിഷേധത്തിനായി അടച്ചിട്ട റോഡ് തുറന്നില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതമുണ്ടാകുമെന്ന് ആക്രോശിച്ചായിരുന്നു ഇന്നലെ മുഹമ്മദ് ലുഖ്മാന്‍ ചൗധരി ഷഹീന്‍ ബാഗില്‍ പ്രതിഷേധക്കാര്‍ക്കെതിരെ തോക്ക് ചൂണ്ടിയത്. എന്നാല്‍ പോലീസ് പിടിയിലായതോടെ താന്‍ സ്ഥലത്തെ ആം ആദ്മി പാര്‍ട്ടിയുടെ കൗണ്‍സിലറായ അബ്ദുല്‍ വാജിദ് ഖാന്റെ സഹായിയാണെന്ന് അവകാശപ്പെട്ടിരുന്നു. ഇത് അടിസ്ഥാനരഹിതമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ആം ആദ്മി പാര്‍ട്ടി രംഗത്തെത്തിയിരിക്കുന്നത്.
അറസ്റ്റിലായ മുഹമ്മദ് ലുഖ്മാന് താനുമായോ പാര്‍ട്ടിയുമായോ യാതൊരു ബന്ധവുമില്ലെന്ന് അബ്ദുല്‍ വാജിദ് ഖാന്‍ പ്രതികരിച്ചു. കസ്റ്റഡിയിലെടുത്ത ലുഖ്മാനെതിരെ അന്വേഷണം ആരംഭിച്ചു. ഇയാളുടെ കയ്യിലുണ്ടായിരുന്നത് ലൈസന്‍സുള്ള തോക്കാണെന്ന് സ്ഥിരീകരിച്ചു.