വാരണാസി- ഡെറാഡൂണിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ എലിയെ കണ്ടതിനെത്തുടര്‍ന്ന് യാത്ര റദ്ദാക്കി. വാരണാസിയിലെ ലാല്‍ ബഹദൂര്‍ ശാസ്ത്രി വിമാനത്താവളത്തില്‍ നിന്ന് വിമാനം പുറപ്പെടുന്നതിനായി റണ്‍വേയിലൂടെ പോകുന്നതിനിടെയാണ് യാത്രക്കാര്‍ എലിയെ കണ്ടത്. തുടര്‍ന്ന് വിമാനം തിരികെയെത്തിച്ച് യാത്രക്കാരെ ഇറക്കി എലിയെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. ഇതിനിടെ യാത്രക്കാര്‍ ബഹളം വെക്കാന്‍ തുടങ്ങിയതോടെ വിമാനം റദ്ദാക്കി മറ്റൊരു വിമാനത്തില്‍ യാത്രക്കാരെ അയച്ചു.
ന്യൂദല്‍ഹിയില്‍നിന്ന് എന്‍ജിനിയര്‍മാരെ വിളിച്ചു വരുത്തി എലിയെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടത്തി. വിമാനത്തിനുള്ളില്‍ കീടനാശിനി പ്രയോഗിച്ചു 12 മണിക്കൂറോളം അടച്ചിട്ടു. എന്നിട്ടും എലിയെ കണ്ടെത്തിയില്ല.
വിമാനത്തിനകത്ത് എലി കയറിയാല്‍ പല വയറുകളും കടിച്ചുമുറിച്ച് സാങ്കേതിക തകരാറുകള്‍ ഉണ്ടാകുമെന്നതിനാല്‍ ഗൗരവമായാണ് കാണാറുള്ളത്.